ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് രാവിലെ 10.30ന് ഹർജി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരാകും. ഇതിനിടെ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെടും.
