പാലാ :ഏഴാച്ചേരിയിൽ പെരുന്തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ അന്യ സംസ്ഥാന തൊഴിലാളിയും ഉണ്ട് .രണ്ടു മൂന്നു ദിവസങ്ങളിലായി ഇതിലെ പോകുന്നവർക്ക് പെരുന്തേനീച്ചകളുടെ കുത്തേറ്റിരുന്നു.കൂട് എവിടെയെന്നു കണ്ടു പിടിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിജയിച്ചു.
ഏഴാച്ചേരി ബാങ്ക് ജംഗ്ഷനും ചിറ്റേട്ട് ഗവ. എന്‍.എസ്.എസ്. എല്‍.പി. സ്‌കൂളിനും ഇടയിലാണ് പെരുംതേനിച്ചകളുടെ കൂട് കണ്ടെത്തിയത് .
പെരുന്തേനീച്ചകളുടെ ആക്രമണം തുടരുന്നതിനാൽ അടുത്തുള്ള ചിറ്റേട്ട് ഗവ. എല്‍.പി. സ്‌കൂളിന് അവധി കൊടുത്തു.പി ടി എ പ്രസിഡന്റും ഗാന്ധിപുരം വാർഡ് മെമ്പറുമായ ശാന്താറാം;പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പോരുന്നക്കോട്ട് തുടങ്ങിയവർ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അധികൃതർ അവധി നൽകിയത് .
പരുന്തോ കാക്കയോ; തേനീച്ച കൂട് ആക്രമിച്ചതാകാം തേനീച്ചകൾ ആക്രമാസക്തരാകുന്നതെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത് .പച്ചില മരുന്നുകൾ കൊണ്ട് പെരുന്തേനീച്ചകളെ മയക്കി തുരത്തുന്ന ജോഷി മൂഴിയാങ്കലുമായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ടും;വാർഡ് മെമ്പർ ശാന്താറാമും ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നത്.പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.ഈയിടെ കാട്ടുപന്നി കുത്തി പരിക്കേറ്റവർക്ക് സർക്കാർ നഷ്ട്ടം നൽകിയത് ഉപോൽബലകമായി നാട്ടുകാർ ചൂണ്ടി കാട്ടി .
തേനീച്ച കുത്തേറ്റ് പരിക്കുപറ്റിയവർ.
“”””””””””””””””””””””””‘
1.ബിജു വള്ളിക്കാട്ടിൽ.
2. റോണി വള്ളിയങ്കൽ
3. അപ്പുക്കുട്ടൻ വാണിയിടത്ത്
4. അജിത വാണിയിടത്ത്.
5. രാജൻ തെക്കേപ്പാലറ.
6.സനീഷ് ചാലിത്തറ.
7. ബിപിൽ വാണിയിടത്ത്
8. (ഒരു ബംഗാളി പണിക്കാരൻ )
9,സെബി, തെക്കേൽ, കൊടുമ്പിടി