Sports

പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് കിരീടം, ചാമ്പ്യൻഷിപ്പിലെ പത്താം കിരീടവും തുടർച്ചയായ മൂന്നാം കിരീടനേട്ടവും

 

സാഫ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടവും ചാമ്പ്യൻഷിപ്പിൽ പത്ത് കിരീടനേട്ടവും ആയി.ഫൈനലിൽ ആദ്യ പകുതിയുടെ അധിക സമയത്ത് ആലംഗീറിലൂടെ പാകിസ്ഥാൻ ആണ് ആദ്യം മുന്നിലെത്തിയത്.രണ്ടാം പകുതിയിൽ പാകിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ ലഭിച്ച ഫ്രീ കിക്കിലൂടെ 61ആം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യയ്ക്കായി സമനില ഗോൾ നേടുകയായിരുന്നു. തുടർന്നങ്ങോട്ട് ആവേശം വിതറിയ മത്സരമായിരുന്നു. തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ഒടുവിൽ 81ആം മിനിറ്റിൽ സന്ദീപിലൂടെ ഇന്ത്യ വിജയഗോൾ നേടി.

മലയാളി താരങ്ങളായ പി വി വിഷ്‌ണു, മുഹമ്മദ്‌ സുഹൈൽ, പി എൻ ന‍ൗഫൽ, എബിൻദാസ്‌ യേശുദാസൻ, മുഹമ്മദ്‌ ഉവൈസ്‌, അബ്‌ദുൾ റബീഹ്‌ എന്നിവർ കിരീടം നേടിയ ടീമിലുണ്ട്‌\1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023,2026 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2003ൽ മാത്രമാണ് ഇന്ത്യക്ക് ഫൈനലിലെത്താൻ കഴിയാതിരുന്നത്.

ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാൻ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. സെമിഫൈനലിൽ ആതിഥേയരായ ബംഗ്ലാദേശിനെ 1-0ന് തോൽപ്പിച്ചാണ് പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്. നേരത്തെ നാല് തവണ സെമിയിലെത്തിയിട്ടുണ്ടെങ്കിലും ഫൈനലിലെത്താൻ കഴിഞ്ഞിരുന്നില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ നവംബർ അഞ്ചിന് ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 3-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സുഹൈൽ അഹമ്മദ് ഭട്ടിന്റെ ഇരട്ടഗോളുകളും മാംഗ്ലെന്താങ് കിപ്ഗന്റെ ഗോളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 3-0ന് പിന്നിലായിരുന്ന പാകിസ്ഥാൻ ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. തുടർന്ന് മാലിദ്വീപിനെ 3-0ന് തോൽപ്പിച്ച പാകിസ്ഥാൻ സെമിയിൽ ബംഗ്ലാദേശിനെയും കീഴടക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top