Kerala

കുട്ടനാട്ടിൽ സി.പി.ഐ.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു; മനു സി. പുളിക്കൻ പുതിയ ഏരിയാ സെക്രട്ടറി

കുട്ടനാട്: സി.പി.ഐ.എം കുട്ടനാട് ഏരിയാ കമ്മിറ്റിയിൽ നിർണായക അഴിച്ചുപണി. നിലവിലുണ്ടായിരുന്ന 19 അംഗ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. പകരം 10 അംഗ ഏരിയാ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ഏരിയാ കമ്മിറ്റിയിലാണ് നിർണ്ണായക തീരുമാനമുണ്ടായത് .

പുതിയ ഏരിയാ സെക്രട്ടറിയായി മനു സി. പുളിക്കനെ തിരഞ്ഞെടുത്തു. പാർട്ടിയിലെ സംഘടനാപരമായ പ്രതിസന്ധികളും ആഭ്യന്തര പ്രശ്നങ്ങളും ചർച്ചയായ സാഹചര്യത്തിലാണ് ഏരിയാ കമ്മിറ്റിയിൽ മാറ്റം വരുത്തിയിരിക്കുന്നത്.19 അംഗ ഏറിയ കമ്മിറ്റിയാണ് പിരിച്ചു വിട്ടത്.10 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

ഉണ്ണികൃഷ്ണൻ ;അശോകൻ എന്നീ രണ്ടു ഏറിയ കമ്മിറ്റിയംഗങ്ങളെ തരാം താഴ്ത്തൽ നടപടിക്കും വിധേയരാക്കി .കഴിഞ്ഞ രണ്ടു വർഷക്കാലമായി നീറി പുകഞ്ഞു കൊണ്ടിരുന്ന ഗ്രൂപ്പ് യുദ്ധമാണ് പുതിയ തീരുമാനം എടുക്കുവാൻ പ്രേരകമായത് .

നിലവിലെ ഏറിയ കമ്മിറ്റിയിലുള്ള ഒരംഗം സി എം പി യിലേക്കും ,ഒരംഗം ബി ജെ പി യിലേക്കും .ഒരംഗം ആർ എസ് പി യിലേക്കും പോയിരുന്നു .ഇനി കുറെ ആളുകൾ സിപിഐ യിലേക്ക് പോകും എന്ന് പ്രചരിച്ചതോടെയാണ് സംസ്ഥാന നേതൃത്വം ഏരിയാ കമ്മിറ്റി തന്നെ പിരിച്ചു വിട്ടത്.സിപിഎം ലെ നിലവിലുള്ള നേതൃത്വം ഉദ്യോഗ മനോഭാവക്കാരാണെന്നും ഒരു സിപിഎം പ്രവർത്തകന്റെ വീട്ടിൽ മരണമുണ്ടായാൽ ഒറ്റ നേതാക്കൾ തിരിഞ്ഞു നിക്കില്ലെന്നും അതേസമയം മറ്റു പാർട്ടികളിൽ പെട്ടവർ മരിച്ചാൽ നേതാക്കൾ മുഴുവൻ വന്നു ആദരാഞ്ജലികൾ അർപ്പിക്കുമെന്നും.

സിപിഎം അണികൾ നേതാക്കളെ കുറ്റപ്പെടുത്തിയിരുന്നു .നേതാക്കൾ സാമ്പത്തീകമായി ഇരുന്നു എഴുന്നേൽക്കുന്ന പോലെ വളർന്നത് അണികളിൽ വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു .നേതാക്കളുടെ കുടുംബാംഗങ്ങളും മക്കളും സാധാണക്കാരോട് മിണ്ടില്ലാത്തതും കർഷക തൊഴിലാളി വിഭാഗങ്ങളിൽ ഒരു തരാം പക തന്നെ സൃഷ്ടിച്ചിരുന്നതായി വളരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top