Kerala

നെല്ലാപ്പാറ ബീവറേജിന്‌ മുന്നിൽ സംഘർഷം ലോട്ടറി വില്പനക്കാരന് കുത്തേറ്റു ; ,സഹോദരന്റെ കൈക്ക് ഒടിവ് :രണ്ടു പേരെ രാമപുരം പോലീസ് പിടികൂടി

പാലാ :രാമപുരം :നെല്ലാപ്പാറ ബീവറേജിന്‌ മുന്നിൽ സംഘർഷം ലോട്ടറി വില്പനക്കാരന് കുത്തേറ്റു .ലോട്ടറിക്കാരന്റെ സഹോദരന്റെ കൈക്ക് ഒടിവ് പറ്റി. പ്രതികളിൽ രണ്ടു പേരെ രാമപുരം പോലീസ് പിടികൂടി.മാനത്തൂർ സ്വദേശി കളപ്പുരയ്ക്കൽ തങ്കച്ചനാണ് കുത്തേറ്റത്.

തിങ്കളാഴ്ച വൈകിട്ട് നെല്ലാപ്പാറ ബീവറേജിന്‌ മുൻപിൽ  വച്ചാണ് സംഘര്ഷമുണ്ടായത്.നേരത്തെ ഉണ്ടായ കശപിശയുടെ കൂട്ടിചോദ്യമുണ്ടായതാണ് സംഘർഷ കാരണമെന്നു അറിയുന്നു .ലോട്ടറി വിൽപ്പനക്കാരനായ മാനത്തൂർ സ്വദേശി തങ്കച്ചൻ കളപ്പുരയ്ക്കലിനെയും സഹോദരൻ അപ്പച്ചനെയും ക്രൂരമായി തല്ലുകയും കുത്തി പരിക്കേൽപ്പിക്കുകയും സഹോദരനായ അപ്പച്ചൻ എന്നയാളുടെ കൈ ചവിട്ടി ഒടിക്കുകയുമായിരുന്നു  പ്രതികൾ .

പ്രതിയായ അനൂപും ;കൂട്ടുകാരായ റോജിയും ,ബിനീഷും ചേർന്ന് ലോട്ടറി വിൽപ്പനക്കാരനെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു .അനൂപ് കാട്ടുമൃഗങ്ങളെ വേട്ടയാടിയ കേസിൽ പ്രതിയാണ്. ഇയാളെ തോക്ക് അനൂപെന്നും വിളിക്കുന്നുണ്ട്. രാമപുരം പോലീസ് അനൂപ് ;കോക്കാട്ട് റോജി അലക്സ് എന്നിവരെ പിടികൂടി .ബിനീഷ് പോലീസ് വരുന്നത് കണ്ടു ഓടി രക്ഷപെട്ടു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top