Sports

40,014 ആരാധകർ :കൊച്ചിയിൽ മഞ്ഞക്കടൽ ഇരമ്പി; ഗോളില്ലാതെ ബ്ലാസ്റ്റേഴ്‌സ്–മുംബൈ പോരാട്ടം

 

കൊച്ചി: ആരാധകരുടെ ആവേശം അലതല്ലിയ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഐഎസ്എൽ 2026–27 സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ഞായറാഴ്ച നടന്ന മത്സരത്തിൽ 40,014 ആരാധകരാണ് ടീമുകൾക്ക് ആവേശം പകരാൻ സ്റ്റേഡിയത്തിലെത്തിയത്.

സ്വന്തം മൈതാനത്ത് വിജയത്തോടെ തിരിച്ചുവരികയെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. തുടക്കംമുതൽ ആക്രമണത്തിന് മൂർച്ച കൂട്ടിയ മഞ്ഞപ്പടയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാനായില്ല.

മുഹമ്മദ് സനാന്റെ മുന്നേറ്റങ്ങളും അഡ്രിയാൻ ലൂണയുടെ ക്രിയാത്മക നീക്കങ്ങളും മുംബൈ പ്രതിരോധത്തിന് വെല്ലുവിളിയായി. ഹോർമിപാം റുവിവയ്ക്ക് ലഭിച്ച അവസരം ഗോളിലെത്തിക്കാനായില്ല. മറുവശത്ത് മുംബൈ സിറ്റിയും മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു.

മുംബൈയുടെ മുന്നേറ്റത്തിനിടെ അമരീന്ദർ സിങ് നടത്തിയ നിർണായക സേവുകളും രണ്ടാം പകുതിയിൽ ആകാശ് മിശ്രയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടിയതും മത്സരത്തിലെ ശ്രദ്ധേയ നിമിഷങ്ങളായി.അവസാന നിമിഷങ്ങളിലും വിജയഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം ഉറച്ചുനിന്നു. ഒടുവിൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

വിജയം നേടാനായില്ലെങ്കിലും സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ തടിച്ചുകൂടിയ ആരാധകരുടെ ആവേശം കൊച്ചിയിലെ ഫുട്ബോൾ രാത്രിയെ അവിസ്മരണീയമാക്കി. ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനാകാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. അടുത്ത മത്സരങ്ങളിൽ ഈ പോരായ്മ പരിഹരിച്ച് വിജയവഴിയിലേക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top