

ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
പാലാ ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി അമിതവേഗത്തിൽ കാർ ഓടിച്ച് വട്ടം കറക്കി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ.
പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിൽ കാർ അമിതവേഗത്തിൽ ഓടിച്ച് വട്ടം കറക്കിയതോടെ പ്രദേശമാകെ പൊടിപടലം ഉയർന്ന് മലിനമായതായും പ്രാർത്ഥിക്കാനെത്തിയ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായതായും നാട്ടുകാർ പറയുന്നു.

ആരാധനയ്ക്കായി വിശ്വാസികൾ എത്തുന്ന പള്ളിയുടെ പരിസരത്ത് ഇത്തരം അപകടകരമായ വാഹന അഭ്യാസങ്ങൾ നടത്തുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സംഭവത്തിൽ ബന്ധപ്പെട്ട വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പും (എംവിഡി) പോലീസും അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.