Kerala

പാലാ പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു

പാലാ:പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു
വൈകുന്നേരങ്ങളിൽ അൽപ്പസമയം വിശ്രമിക്കാനും പ്രകൃതി ഭംഗി കണ്ടു ആസ്വദിക്കാനും കഴിയുന്ന മനോഹരമായ മാതൃകയിൽ പാറപ്പള്ളിയിൽ തരംഗിണി കാറ്റും വിശ്രമ കേന്ദ്രവും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

പാറപ്പള്ളി കിഴപറയാർ
അര കിലോമീറ്റർ നീണ്ടുകിടക്കുന്ന പാടശേഖരത്തിന്റെയുംകാടുകയറി കിടക്കുന്ന റോഡ് സൈഡിലുള്ള കാടുകയറി കിടക്കുന്ന ഭാഗങ്ങൾവെട്ടിമാറ്റി സ്ഥലം വൃത്തിയാക്കി മനോഹരമായ ചെടികൾ നട്ടുപിടിപ്പിക്കുകയും നാട്ടുകാർക്കും ദൂരത്തു നിന്നും വരുന്നവർക്കും ഇരിക്കുന്നതിനായി ബെഞ്ചുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത് ഒറ്റപ്പെട്ട കഴിയുന്ന പല കുടുംബങ്ങളിലുള്ള വയോജനങ്ങൾക്ക് മാനസിക ഉല്ലാസം ലഭിക്കുന്നതിനും ആവശ്യമായ ഇടമായി മാറുന്നതാണ് തരംഗിണി സാംസ്കാരിക സംഘത്തിന്റെയും, ജനപ്രതിനിധികളുടെയും

നേതൃത്വത്തിലാണ് മാതൃകപരമായ പ്രവർത്തനങ്ങൾ നടക്കുന്നത് പഞ്ചായത്ത് മെമ്പർ സതീഷ് കുമാർ തരംഗിണി സെക്രട്ടറി ജോയി .കളരിക്കൽ, ട്രഷറർ.ലൂയിസ് മൂക്കൻതോട്ടം,കമ്മിറ്റി അംഗങ്ങളായ ബേബി പുരയിടം,സജീവ് നിരപ്പേൽ , കൊച്ചുറാണി, ലൈലമ്മ. മാക്കുന്നേൽ, പഞ്ചായത്ത് മെമ്പർ കുമാരി അഞ്ജന തെരേസ്, മുനിസിപ്പൽ കൗൺസിലർ ബിജു പുളിക്കകണ്ടം,ബ്ലോക്കു മെമ്പർ മേരി ജോസഫ് മുൻ മെമ്പർ അമ്പിളി അജി ,ശോഭ അശോകൻ, ലാലിബാബു .പ്രവീൺ ഹരിദാസ് ,ഗോപി കടുതോടിൽ ,എന്നിവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു. നാട്ടുകാരുടെ കൂട്ടായ്മയും ജനപ്രതിനിധികളുടെ പിന്തുണയും കൈകോർക്കുമ്പോൾ മനോഹരമായ വിശ്രമ കേന്ദ്രവും, തരംഗിണി കാറ്റുമാണ്.പാറപ്പള്ളിയിൽ ഒരുങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top