Kerala

യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം

 

യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം. കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു അപകടം. ബസ് ഓടിക്കുന്നതിനിടെ ബുദ്ധിമുട്ട് അനുഭവപ്പട്ടതിനെത്തുടർന്നാണ് ഡ്രൈവർ ബസ് ഇടിച്ചുനിർത്തിയത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല എന്നത് ആശ്വാസമാണ്.

അതേസമയം, ബസ് ഇടിച്ചു നിർത്തിയ ട്രാൻസ്‌ഫോർമർ തകർന്നു. കെഎസ്ഇബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോർമാറാണ് ഇടിയുടെ ആഘാതത്തിൽ തകർന്നത്. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top