Kerala

കുഞ്ഞുകൈകളിലെ കൗതുകം തിരിച്ചറിഞ്ഞ ഗുരുസ്നേഹം; റയാന്റെ കഥ പഠിപ്പിക്കുന്ന വലിയ പാഠം

പാലാ :കുഞ്ഞുകൈകളിലെ കൗതുകം തിരിച്ചറിഞ്ഞ ഗുരുസ്നേഹം; റയാന്റെ കഥ പഠിപ്പിക്കുന്ന വലിയ പാഠം.കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നവരാകണം മാതാപിതാക്കളും ,അവരെ പഠിപ്പിക്കുന്ന ഗുരുക്കളും .ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ . അവൻറെ ക്ലാസ് ടീച്ചർ ആണ് റാണി ടീച്ചർ .റയാനെ  വീട്ടിൽ വിളിക്കുന്നത് അപ്പു എന്നാണ്.

അപ്പുവിന്റെ പഠനത്തിനിടയ്ക്കുള്ള ചിത്ര രചന ഇപ്പോൾ നാട് മുഴുവൻ അറിഞ്ഞിരിക്കുകയാണ് .അപ്പുവിന്റെ ചിത്ര രചന കണ്ടവർ ഈ കൊച്ചുകുട്ടിയാണോ ഈ ചിത്രം വരച്ചതെന്നു അത്ഭുതപ്പെട്ടു.അതുകണ്ട അവനെ പഠിപ്പിക്കുന്ന റാണി ടീച്ചറും പ്രോത്സാഹിപ്പിച്ചു .ടീച്ചർ മാതാപിതാക്കളെയും വിളിച്ച് വിവരം പറഞ്ഞു.ആദ്യമൊക്കെ പെൻസിൽ മുഴുവൻ തീർത്തല്ലോ എന്ന വിചാരമായിരുന്നെങ്കിലും മകന്റെ കലാ  സൃഷ്ടിയിൽ മാതാപിതാക്കളും ഇപ്പോൾ സന്തുഷ്ടരാണ് .കാരണം ഇപ്പോൾ അപ്പു സ്‌കൂളിലെ സ്റ്റാറായി മാറി കഴിഞ്ഞു .

അവന്റെ ചിത്രത്തിനോടൊപ്പം ടീച്ചർ ഒരു ഒറിജിനൽ പൂവ് കൂടി ചേർത്ത് വച്ചപ്പോൾ അപ്പുവിനും വളരെ സന്തോഷമായി .കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് റാണി ടീച്ചർ ഇവിടെ ചെയ്തത് .

അത് അപ്പുവിനും വലിയ പ്രോത്സാഹനമായി .ഇപ്പോൾ അപ്പു ചിത്രം വരയ്ക്കുകയാണ്.തുടരെ തുടരെ അപ്പുവിൽ നിന്നും ഇനി വരാനിരിക്കുന്നത് എന്തെന്ന ചിന്തയിലാണ് സ്‌കൂളും മാതാപിതാക്കളും .കൂട്ടുകാരും .സ്നേഹവുമായി കൂട്ടുകാർ കൂടുമ്പോൾ ഒരു നിഷ്ക്കളങ്ക ചിരി മാത്രമാണ് ഭാവിയിലെ കലാ കാരനായ അപ്പുവിനുള്ളത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top