Kerala

അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം

ക്ഷേത്ര ഭരണസമിതികളിലും സമുദായ സംഘടനകളിലും സിപിഎം പ്രവർത്തകർക്ക് ഇനി സജീവമായി ഇടപെടാം. പാർട്ടി അംഗങ്ങൾ ഇത്തരം സമിതികളിൽ ഭാരവാഹികളാകുന്നതിനുള്ള വിലക്ക് നീക്കാൻ നേതൃത്വം തീരുമാനിച്ചു.

വർഗീയ സംഘടനകൾ സമുദായ മേഖലകളിൽ പിടിമുറുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സമീപനമെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചയിൽ നേതൃത്വം വ്യക്തമാക്കിയത്.

വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം സംബന്ധിച്ച് നിർണായക ചർച്ച നടന്നത്. എന്നാൽ സമുദായ പ്രമാണിമാർക്ക് പിന്നാലെ പാർട്ടി പോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

അതേസമയം അമ്പലകമ്മിറ്റികളിലും ,പള്ളിക്കമ്മിറ്റികളിലും വിരുദ്ധ സക്തുയ്കൾ കടന്നു കയറിട്ട് നയം മാറ്റിയത് കൊണ്ട് എന്ത് കാര്യം എന്നാണ് ഒരു വിഭാഗം സിപിഎം പ്രവർത്തകർ ചോദിക്കുന്നത് . നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതു കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പുനർ വിചിന്തനം ഉണ്ടായതെന്നും ഇക്കൂട്ടർ വാദിക്കുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top