പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുഗ് ചന്ദിനെയാണ് (32) പാലാ പൊലീസ് കോട്ടയത്ത് നിന്ന് പിടികൂടിയത്.മോഷണം നടത്തിയ ശേഷം പശ്ചിമ ബംഗാളിലേക്ക് പോയ പ്രതി തിരികെ കേരളത്തിലെത്തുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.

മറ്റൊരു മോഷണത്തിനായി പദ്ധതി തയ്യാറാക്കി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ പാലായിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 31 ന് പാലായിലെ 4കടകളിലാണ് മോഷണം നടന്നത്. 375000 രൂപയാണ് മോഷ്ടിക്കപ്പെട്ടത് പാലാ DySp K സദൻ്റെ നിർദ്ദേശ പ്രകാരം C) അഭിലാഷ് MD, SI മാരായ ടോമിൻ ജാസ് രാജേഷ് R ASI ജോബി ജോസഫ്, SCPO പ്രേംകുമാർ, CPO രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്