പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വിശേഷാൽ പൂജകൾക്കായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

ക്ഷേത്രം മേൽശാന്തി പുലിക്കാട്ട് ഇല്ലത്ത് അഭിരാമൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്വത്തിൽ 501 നാളികേരം കൊണ്ടുള്ള അതിവിശിഷ്ടമായ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. പുലർച്ചെ 6:30-ന് ആരംഭിച്ച മഹാഗണപതി ഹോമം 8:30-ഓടെയാണ് പൂർത്തിയായത്.

തുടർന്ന് 10:30-ഓടെ ഉച്ചപൂജയും ഭഗവാന് വിശേഷാൽ ധാരയും കലാശാഭിഷേകവും നടന്നു. പൂജകൾക്ക് ശേഷം വിപുലമായ പ്രസാദമൂട്ടും ഭക്തർക്കായി ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ഭക്തജനങ്ങളും നേതൃത്വം നൽകി