Kerala

പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം;രക്തം പരിശോധിച്ചപ്പോൾ നെഗറ്റിവ് :മണിക്കൂറുകൾക്ക് ശേഷമാണ് പരിശോധന നടന്നതെന്ന് രക്ഷിതാക്കൾ

മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്.

പ്രിന്‍സിപ്പലിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാന്‍ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 135 വിദ്യാര്‍ഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം വിദ്യാര്‍ഥികള്‍ ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top