Kerala

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു

പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വിശേഷാൽ പൂജകൾക്കായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

​ക്ഷേത്രം മേൽശാന്തി പുലിക്കാട്ട് ഇല്ലത്ത് അഭിരാമൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്വത്തിൽ 501 നാളികേരം കൊണ്ടുള്ള അതിവിശിഷ്ടമായ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. പുലർച്ചെ 6:30-ന് ആരംഭിച്ച മഹാഗണപതി ഹോമം 8:30-ഓടെയാണ് പൂർത്തിയായത്.

​തുടർന്ന് 10:30-ഓടെ ഉച്ചപൂജയും ഭഗവാന് വിശേഷാൽ ധാരയും കലാശാഭിഷേകവും നടന്നു. പൂജകൾക്ക് ശേഷം വിപുലമായ പ്രസാദമൂട്ടും ഭക്തർക്കായി ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ഭക്തജനങ്ങളും നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top