Kottayam

ആശ്രയയിൽ 80-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും ഈ മാസം ആശ്രയയും,മങ്ങാട്ട് ജോസഫ് കുര്യനും ചേർന്ന് 161 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ പ്രസിഡന്റ്‌ H G ഡോ. തോമസ് മാർ തേമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എം പി  അഡ്വ കെ ഫ്രാൻസിസ് ജോർജ് യോഗം ഉദ്‌ഘാടനം ചെയ്തു , MLA നാട്ടകം സുരേഷ് കിറ്റ് വിതരണ ഉദ്ഘാടനം  ചെയ്തു. റവ.ഫാ.ജോൺ ഐപ്പ്, ഫാ. ജിതിൻ, യു ഡി എഫ് കൺവീനർ അഡ്വ ഫിൽസൻ മാത്യു, സിസ്റ്റർ ശ്ലോമ്മോ, ജോസഫ് കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

80ാം ജന്മദിനം ആഘോഷിക്കുന്ന മങ്ങാട്ട് ജോസഫ് കുര്യനെയും, ആശ്രയയിൽ ഇരുപത് വർഷം സേവനം അനുഷ്ടിച്ച ശ്രീമതി സതി ലാലിയെയും ആദരിച്ചു. ഡയാലിസിസ് കിറ്റ് കൊടുക്കുന്നതിൽ 80 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top