Kerala

പണി പാലും വെള്ളത്തിൽ കൊടുത്ത് കെ എസ് ഇ ബി ജീവനക്കാരൻ :വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയതായി പരാതി

തിരുവനന്തപുരം: വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയതായി പരാതി. ‘മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് അറിയാം’ എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. സംഭവം മന്ത്രി തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

തന്റെ ഫോണ്‍ നമ്പര്‍ ഉപഭോക്താവിന് കൈമാറിയ കെ.എസ്.ഇ.ബി ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് നിര്‍ബന്ധിത സാഹചര്യമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തിന്റെ സമയം നാളെ മുതല്‍ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ദേശീയതലത്തില്‍ വലിയ ഊര്‍ജ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വളരെ കുറവാണ്.

ഇന്നലെ സംസ്ഥാനത്ത് 5200 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായത്. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 700 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്ന് ഗ്രിഡ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top