India

പാലാ നഗരസഭ :തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് :വരുന്നത് വരുന്നിടത്ത് വച്ച് നേരിടുമെന്ന് വിമത സഖ്യം

പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻകൂറുമാറിയ കൗണ്‍ലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നല്‍കി.എന്നാൽ യാതൊരു വിധ ആശങ്കകളുമില്ലാതെയാണ് വിമത സഖ്യം കേസിനെ നേരിടുന്നത്.പ്രത്യേകിച്ച് ലിസ്സിക്കുട്ടി മാത്യു;മായാ രാഹുൽ എന്നിവർ.വരുന്നത് വരുന്നിടത്ത് വച്ച് നേരിടും എന്നാണ് രണ്ടുപേരും കോട്ടയം മീഡിയായോട് പ്രതികരിച്ചത്.ടോണി തൈപ്പറമ്പിൽ ;രജിത പ്രകാശ് ;ബിജു മാത്യൂസ് എന്നിവരും അതൊക്കെ ഞങ്ങൾക്ക് നേരിടാനറിയാം എന്നാണ് പ്രതികരിച്ചത്.

വിപ്പ് തന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് മാത്രമല്ല തങ്ങളുടെ ചെയറുകളിൽ വിപ്പ് പതിപ്പിച്ചുവെന്നു കള്ളവും പറഞ്ഞിട്ടുണ്ട് .അങ്ങനെയൊന്നു ചെയറുകളിൽ പതിപ്പിച്ചിട്ടില്ല .ചിത്രം തന്നെ എ ഐ നിർമ്മിച്ചിട്ടുള്ളതാണ് .തെരെഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് വാദിക്കുവാൻ തങ്ങളും ഏറ്റവും പ്രഗത്ഭരെ തന്നെയാണ് സമീപിച്ചിട്ടുള്ളത്.കേസും പുക്കാറും കാണിച്ച് തങ്ങളെ ആരും വിരട്ടാൻ വരേണ്ടെന്നും വിമത സഖ്യം പറഞ്ഞു .അഭിഭാഷകനെ അഭിഭാഷകനെ കൊണ്ട് തന്നെ നേരിടും എന്നും ഇവർ പറഞ്ഞു .തുത്തു കുണുക്കി പക്ഷി തുത്ത് കുണുക്കിയാൽ ലോകം മുഴുവൻ കുലുങ്ങുമെന്നുള്ള മിഥ്യ ധാരണ ഇതോടെ പൊളിയുമെന്നും അവർ പറഞ്ഞു .

ഈ മാസം 22 ന് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോണ്‍ഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നല്‍കണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേള്‍ക്കും.

പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗണ്‍സിലർമാരില്‍ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണ്‍ എന്ന രീതിയില്‍ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാല്‍ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.അതിൽ 16 വോട്ടിന് മായ രാഹുൽ എൽ ഡി എഫ് പിന്തുണയോടെ വിജയിച്ചു .ഈ വരുന്ന 16 നാണു വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് നടക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top