പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരു
നാളും ആചരിക്കുന്നു.

തിരുനാളിനു ഒരുക്കമായിട്ടുള്ള അഭിഷേകാഗ്നി മരിയൻ ബൈബിൾ കൺവൻഷൻ നാളെ (25/08/2026 ചൊവ്വ) ആരംഭിക്കുന്നു. 25 മുതൽ 29 വരെ 5 ദിനങ്ങളിൽ നടക്കുന്ന മരിയൻ കൺവൻഷൻ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ്. പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി റൂഹാ മൗണ്ട് ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ PDM കൺവൻഷൻ നയിക്കുന്നു.

24/08/2026റവ. ഫാ. ജോസഫ് തടത്തിൽ
ളാലം ഓൾഡ് (വികാർ)
