പാലാ :പുതിയ ചെയർപേഴ്‌സൺ മായ രാഹുൽ ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തി വൈദീകരെ സന്ദർശിച്ചു.ലീന സണ്ണി ;രജിത പ്രകാശ് എന്നിവർ മായയോടൊപ്പം ഉണ്ടായിരുന്നു .

ഫാദർ ജോസഫ് തടത്തിൽ പ്രോട്ടോസിഞ്ചെല്ലൂസ് ;വികാരി ജനറാൾമാരായ ഫാദർ ജോസഫ് കണിയൊടിക്കൽ ;ഫാദർ സെബാസ്ററ്യൻ വേത്താനത്ത് ;ജോസഫ് കുട്ടിയാങ്കൽ ചാൻസലർ എന്നിവർ ചേർന്ന് ചെയർപേഴ്‌സൺ മായ രാഹുലിനെയും സംഘത്തെയും സ്വീകരിച്ചു .

അഴിമതി രഹിത ഭരണത്തിനും ;നാടിൻറെ വികസനത്തിനുമായുള്ള പൊക്കിൾ എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാവണമെന്ന് മായാ രാഹുൽ അഭ്യർത്ഥിച്ചു .കഴിഞ്ഞ തവണ വൈസ് ചെയർമാൻ ആയിരുന്നെങ്കിലും ബിഷപ്പ് ഹൗസ് സന്ദർശന വേളയിൽ മായാ രാഹുലിനെ കൊട്ടിയിരുന്നില്ല .അതുകൊണ്ടു തന്നെ ചെജ് എടുക്കുന്നതിനു മുൻപേ അവർ ബിഷപ്പ് ഹൗസിൽ എത്തുകയായിരുന്നു .

തുടർന്ന് മായാ രാഹുൽ ജോസ് കെ മാണിയെയും സന്ദർശിച്ചു.ടോബിൻ കെ അലക്സ് ;ബിജു പാലൂപ്പടവൻ ; പൂവേലി ജോസുകുട്ടി ;ഷാജു തുരുത്തൻ ;ജിഷോ ചന്ദ്രന്കുന്നേൽ എന്നിവർ ചേർന്ന് മായാ രാഹുലിനെ സ്വീകരിച്ചു .