Kerala

പാലാ നഗരസഭ:റിയ യു ഡിഎഫ് ചെയർമാൻ സ്ഥാനാർഥി :വിമത കോൺഗ്രസുകാർക്കെതിരെ നടപടി ;ലിസിക്കുട്ടിയുടെ കാര്യം ഇപ്പോൾ പറയുന്നില്ലെന്ന് നാട്ടകം സുരേഷ്

നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പിൽ റിയ ചീരാൻകുഴി യു  ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി  മത്സരിക്കും.യു  ഡി എഫിലെ 9 അംഗങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്ന് നാട്ടകം സുരേഷ് എം എൽ എ പറഞ്ഞു .

വിമത കോൺഗ്രസ് കൗണ്സിലര്മാരിൽ ലിസികുട്ടി ക്കെതിരെ നടപടി ഉണ്ടാവുമെന്ന് നാട്ടകം സൂചിപ്പിച്ചു .നാലുപേർക്കെതിരേയും സംഘടനാ പരമായും ,നിയമപരമായും നടപടി സ്വീകരിക്കും .

എന്തായാലും നാളെ അവരുടെ കാര്യം നോക്കട്ടെ എന്ന അഭിപ്രായവും നാട്ടകം സുരേഷ് സൂചിപ്പിച്ചു .ഇന്നലെ നാലുപേർക്കെതിരെയും നടപടി സ്വീകരിക്കുവാൻ തിരുവനന്തപുരത്ത് പോയി തെരെഞ്ഞെടുപ്പ് കംമീഷനെ കണ്ടിരുന്നു.തോമസ് പനയ്ക്കനണ് സൂത്രധാരൻ പിന്നെ ബിനുവും .അതെ സമയം വിമത കൗൺസിലർമാരും നിയമ വിദഗ്ദ്ധരുമായി ആലോച്ചിച്ചു കൊണ്ടാണ് ഇരിക്കുന്നത് .അയോഗ്യത വരുമെന്ന് യു  ഡി എഫ് കേന്ദ്രങ്ങൾ പറയുമ്പോൾ ;niyama ത്തിലെ പഴുതുകളാണ് വിമതർക്ക് ആശ്വാസം നൽകുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top