Kerala

കേരള കോൺഗ്രസ് (ബി )പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി പഞ്ചായത്ത് വാർഡ് 12 ൽ പ്രവർത്തിക്കുന്ന മാന്തുരുത്തി അംഗൻവാടിയിലെ കുട്ടികൾക്ക് ഓണം ഗിഫ്റ്റ് വിതരണം ചെയ്തു

പുതുപ്പള്ളി : കേരള കോൺഗ്രസ് (ബി )പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി പഞ്ചായത്ത് വാർഡ് 12 ൽ പ്രവർത്തിക്കുന്ന മാന്തുരുത്തി അംഗൻവാടിയിലെ കുട്ടികൾക്ക് ഓണം ഗിഫ്റ്റ് വിതരണം ചെയ്തു,

കേരള കോൺഗ്രസ് (ബി) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റും മാന്തുരുത്തി അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഷിനോ. വി. ഐസക്കിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ ക്യാമ്പയനിൽ പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷിജു കെ ഐസക്, പാമ്പാടി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ അംഗം ബിനു പയ്യമ്പള്ളി,കേരള കോൺഗ്രസ് (ബി )കോട്ടയം ജില്ല സെക്രട്ടറി ജോൺ കാട്ടിൽ പറമ്പിൽ, പാമ്പാടി മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ ജോബിൻ ജോസ്,ബിജു ഈട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു, ഇ വരോടൊപ്പം അംഗൻവാടിയുടെ ചുമതല നിർവഹിക്കുന്ന മറിയാമ്മ ടീച്ചറും, രോഹിണി ടീച്ചറും കുട്ടികളുടെ മാതാപിതാക്കളും ഈ പ്രോഗ്രാമിന്റെ ഭാഗമാവുകയും ഇതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങൾ ചെയ്തു തരികയും ചെയ്തു,

മലയാളികളുടെ ദേശീയോത്സവമായ ഓണം മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു എന്ന സങ്കൽപ്പത്തിലൂടെ ജാതി-മത ഭേദമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒത്തൊരുമയുടെ അനുഭവം ആണ് ഓണം നമുക്ക് നൽകുന്നത് എന്ന വിലയേറിയ സന്ദേശം
പ്രോഗ്രാമിൽ പങ്കെടുത്ത നേതാക്കൾ കുട്ടികൾക്ക് പകർന്നു നൽകി.പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും മാന്തുരുത്തി അംഗൻവാടിയുടെ ചുമതല നിർവഹിക്കുന്ന മറിയാമ്മ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top