Kottayam

സ്നേഹവും കരുതലും സമ്മാനിച്ച് പാലാ നഗരസഭ; ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു

 

പാലാ :വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് സ്നേഹവും കരുതലും സമ്മാനിച്ച് സമാപിച്ചു.

സമാപനദിനത്തിൽ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായ രാഹുൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ക്യാമ്പ് പ്രവർത്തിച്ച കാലയളവിൽ ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിരുന്നു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രജിത പ്രകാശ്,

വാർഡ് കൗൺസിലർ ബിജി ജോജോ, കൗൺസിലർമാരായലീന സണ്ണി, ജോസിന് ബിനോ, ടോണി തൈപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ക്യാമ്പ് വിട്ടുപോകുന്ന കുടുംബങ്ങൾക്ക് ആവശ്യമായ പ്രാഥമിക ഗാർഹിക സാധനങ്ങളും സന്നദ്ധ പ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണത്തോടെ കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top