Kerala

ദുരിതപ്പെയ്ത്തിനു ഒരു കൈത്താങ്ങ്.കേരളകോൺഗ്രസ്‌ (ബി)പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്  നിത്യോപയോഗ സാധനങ്ങൾ വിതരണം നടത്തി

ദുരിതപ്പെയ്ത്തിനു ഒരു കൈതാങ്ങ്.കേരളകോൺഗ്രസ്‌ (ബി)പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്  നിത്യോപയോഗ സാധനങ്ങൾ വിതരണം നടത്തി , പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിനോ. വി. ഐസക്കിന്റ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ കാമ്പയിനിൽ , കേരള കോൺഗ്രസ്‌ (ബി )കോട്ടയം ജില്ലാ സെക്രട്ടറി ജോൺ കാട്ടിൽപറമ്പിൽ,മോൻസി മാവേലിമറ്റം, ജോബിൻ ജോസ്, അലൻ തോമസ്, അഭിജിത് കാവുങ്കൽ, തുടങ്ങിയ നേതാക്കൾ പങ്കുചേർന്നു,

കേരള സമൂഹം ഇപ്പോൾ അതിശക്തമായ മഴയെത്തുടർന്ന് കനത്ത നാശനഷ്ടങ്ങളുടെയും പ്രതിസന്ധികളുടെയും മധ്യത്തിൽ കൂടിയാണ് കടന്നു പോകുന്നത് , ഈയൊരു സാഹചര്യത്തിലും വരും നാളുകളിലും പരിമിതികളെ തരണം ചെയ്തു കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെന്നു കൂടുതൽ ഉർജസ്വലരായി പ്രവർത്തിക്കുവാൻ കേരളാ കോൺഗ്രസ് ബി     നേതൃനിരയ്ക്കും പ്രവർത്തകർക്കും സാധിക്കണമെന്നും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയ കേരള കോൺഗ്രസ്‌ (ബി )പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിനോ വി. ഐസക്ക് പറഞ്ഞു,

ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് നന്ദകുമാർ,ജില്ലാ സെക്രട്ടറി ജോൺ കാട്ടിൽപറമ്പിൽ, സംസ്ഥാന ജോ സെക്രട്ടറി ഔസപ്പച്ചൻ ഓടക്കൽ, തുടങ്ങിയ നേതാക്കളുടെ നേതൃത്വപാടവം പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് ലഭിക്കുകയുണ്ടായി എന്നും, വരും ദിവസങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു കൂടുതൽ സഹായങ്ങൾ എത്തിക്കും എന്ന് നിലവിൽ കേരള യൂത്ത് ഫ്രണ്ട്(ബി) ജില്ലാ സെക്രട്ടറിയും കൂടിയായ ഷിനോ. വി. ഐസക്ക് കൂട്ടിചേർത്തു,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top