
പാലാ . മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോഗ്യപരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു.

അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി.
ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽകി.മാർ സ്ലീവാ മെഡിസിറ്റിയുടെ സന്നദ്ധജാ സേവനത്തിൽ അയർക്കുന്നം ഗ്രാമ പഞ്ചായത്തധികൃതരും ;ക്യാമ്പ് അംഗങ്ങളും പ്രശംസിച്ചു .