Kerala

അധ്യാപികമാരുടെ എം ഡി എം എ കച്ചവടം : ഒരു അധ്യാപിക കൂടി അറസ്റ്റിൽ:വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്

അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ.പേരമ്പ്ര ബി ആർ സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ ഐ ടി സംഘം പ്രതിയെ പിടികൂടിയത്.

വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ് പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എം ഡി എം എ ഇടപാട് നടത്തിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top