Kottayam

നിർമ്മിത ബുദ്ധിയിൽ വിഷാംശമുണ്ട്. അത് മാറ്റപ്പെടണമെങ്കിൽ സുവിശേഷം ചേർക്കണം;സുവിശേഷത്തിലേക്ക് തിരിയുവാൻ ജീവിതം കൊണ്ട് മാതൃക കാണിച്ച വിശുദ്ധയാണ് അൽഫോൻസാമ്മ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് രാവിലെ 8.30 ന് ആഘോഷമായ സുറിയാനി കുർബാന അർപ്പിച്ചു സന്ദേശം നൽകി. റവ. ഫാ. അഗസ്റ്റിൻ കണ്ടത്തി കുടിലിൽ, റവ. ഫാ, മാത്യു വെണ്ണായിപ്പള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു. 10.30 ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. റവ.ഫാ. ജോസഫ് തോലാനിക്കൽ, റവ ഫാ. ജോസഫ് താഴത്തു വരിക്കയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

സഹനം വഴി നിലത്തുവീണഴിഞ്ഞ്, കണ്ണുകൾ ഉയർത്തി ദൈവത്തെ നോക്കി സ്വർഗ്ഗത്തിലേക്ക് നോക്കാൻ നമ്മെ പഠിപ്പിക്കുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസ, അൽഫോൻസാമ്മയുടെ. 80 -ാമത് സ്വർഗ്ഗപ്രവേശനം സാഘോഷം കൊണ്ടാടുകയാണ് ഈ വർഷം .സുവിശേഷത്തിന്റെ കാതൽ തിരിച്ചറിഞ്ഞ് അനേകായിരങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഒരു നല്ല ഗുരുഭൂതയാണ് വിശുദ്ധ എന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കലങ്ങാട്ട് പറഞ്ഞു.

നിർമ്മിത ബുദ്ധിയിൽ വിഷാംശമുണ്ട്. അത് മാറ്റപ്പെടണമെങ്കിൽ സുവിശേഷം ചേർക്കണം. ഇന്ന് മരണത്തിന്റെ വലിയൊരു കച്ചവടവും, വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാനുള്ള പ്രേരണയും ഉണ്ട്. എല്ലാവരുടെയും ആഗ്രഹമനുസരിച്ച് നൽകുന്ന ദൈവത്തെ അറിയാതെ പോകുന്നത് വേദനാജനകമാണെന്നും പിതാവ് അഭിപ്രായപ്പെട്ടു. വിശുദ്ധ അൽഫോൻസായുടെ സന്നിധി, കണ്ണുകൾ ഉയർത്തി ദൈവത്തെ നോക്കാൻ നാനാ ജാതി മതസ്ഥരെ പ്രേരിപ്പിക്കുന്നു. പരിശുദ്ധ കുർബാനയിലൂടെ, കുമ്പസാരത്തിലൂടെ, വചന ശ്രവണത്തിലൂടെ, സ്വർഗം, നിത്യാനന്ദം തുടങ്ങിയ കാര്യങ്ങൾ അറിയാൻ കാരണമാകുന്നത് ഒരു പുത്തൻ ഉണർവ് നൽകുന്നു. ഗോതമ്പുമണി പോലെ നിലത്തു വീണഴിഞ്ഞ വ്യക്തിയാണ് വിശുദ്ധ അൽഫോൻസാ. അഭിമാന ബോധത്തോടെ വിശ്വാസത്തെ ഉൾക്കൊള്ളാനും ഈശോയുടെ പാതാന്തികത്തിലിരുന്ന് വചനം കേൾക്കുക എന്ന നല്ല ഭാഗം തെരഞ്ഞെടുക്കാനും ഈ തിരുനാൾ ദിനം ഒരു തീരുമാനമായി എടുക്കണമെന്നും, സ്വർഗ്ഗവുമായുള്ള നമ്മുടെ ബന്ധത്തിൻറെ ഗുരുക്കന്മാരാണ് വിശുദ്ധർ, അവരെ കൂട്ടുപിടിച്ച് ഹൃദയത്തിൽ ദൈവസ്നേഹം നിറച്ച് ,നന്മയുടെ പ്രവർത്തികൾ കൊണ്ട് ജീവിതം നിറച്ച്, ദൈവാനുഭവം സ്വന്തമാക്കി ജീവിക്കണമെന്നും പിതാവ് ഓർമ്മപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top