Kerala

സഹകരണ മേഖലയുടെ വിശ്വാസ്യത യു. ഡി. എഫ് വീണ്ടെടുക്കും, മോൻസ് ജോസഫ്

പാലാ:- കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ യു. ഡി. എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സഹകരണ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുള്ള കർമ്മപരിപാടികൾ അവിഷ്കരിച്ചു നടപ്പിലാക്കും. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളെ അവയുടെ മുൻകാല പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുന്നതിനായുമുള്ള എല്ലാ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ മീനച്ചിൽ കോപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷിക സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അരുൺ. ജെ. മൈലാടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി. സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി. ബഹു. ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനെ ഫ്രാൻസിസ് ജോർജ് എംപിയും പാലാ എം.എൽ.എ മാണി സി കാപ്പനെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യനും ചടങ്ങിൽ ആദരിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം പി.എച്ച് നൗഷാദ്,കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്,കെ.സി.ഇ.എഫ് മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ.എം തോമസ്,

കെ.സി.ഇ.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി മനു കൈമൾ, ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ പി ജി,സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡയസ് തോമസ്,ജി ഗോപകുമാർ, അനീഷ് തോമസ്, തുഷാർ അലക്സ്‌, വനിതാ ഫോറം ഭാരവാഹികളായ സൗമ്യ എം പി, അഞ്ചു ചന്ദ്രൻ,ജില്ലാ കമ്മിറ്റി അംഗം സനീഷ് പി ഡി, മീനച്ചിൽ താലൂക്ക് സെക്രട്ടറി സോബിൻ ജോസഫ്, താലൂക്ക് ട്രഷറർ അനൂപ് ജി കൃഷ്ണൻ, താലൂക്ക് വൈസ് പ്രസിഡന്റ്‌ റിജോമോൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top