Kerala

മുണ്ടുപാലം സെമിനാരി ജങ്ഷൻ മാലിന്യം തള്ളൽ കേന്ദ്രമാകുന്നു :സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

പാലാ :പാലാ മുണ്ടുപാലം ഗുഡ് ഷെപ്പേർഡ് സെമിനാരി ജങ്ഷനിൽ മാലിന്യം തള്ളൽ കേന്ദ്രമായി മരുന്ന് .കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി മാലിന്യം സമൂഹ വിരുദ്ധർ ഈ ഭാഗത്ത് തള്ളുകയാണ് .

രാത്രിയുടെ മറവിലാണ് ഇങ്ങനെ മാലിന്യം തള്ളുന്നത് .അറവ് വേസ്റ്റുകളും ;ഗൃഹ മാലിന്യങ്ങളും ഇങ്ങനെ തള്ളികൊണ്ടിരിക്കുകയാണ് 6 ചാക്കോലം മാലിന്യമാണ് തുടർച്ചയായി ഈ ജങ്ഷനിൽ തള്ളി കൂട്ടിക്കൊണ്ടിരിക്കുന്നത്.

ഈ ഭാഗത്ത് വീടുകൾ കുറവായതിനാൽ രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത് .ഈ ഭാഗത്ത് സി സി ടി വി സ്ഥാപിക്കണമെന്നു നാട്ടുകാരുടെ നെടുനാളായുള്ള ആവശ്യമാണ് .സെമിനാരി ഭാഗത്ത് രാത്രി കാലങ്ങളിൽ മദ്യപ ശല്യവും രൂക്ഷമാണ്.പോലീസ് അധികാരികളും ;മുൻസിപ്പൽ അധികാരികളും അടിയന്തിര ശ്രദ്ധ പഠിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .പുതിയ നഗരസഭാ അധികാരികൾ മാലിന്യ നിർമ്മാർജ്ജനത്തിനായി സുസജ്ജമാവുമ്പോൾ മുണ്ടുപാലവും അതിൽ ഉൾക്കൊള്ളിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top