പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ സിജെപി പ്രതിഷേധത്തിൽ നടപടിയെടുത്ത് പൊലീസ്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.കഴിഞ്ഞ ദിവസങ്ങളിലാണ് സി ജെ പി പ്രധാന മന്ത്രിയുടെ വസതിക്കു മുമ്പിൽ സമരം തുടങ്ങിയത് .

ആദ്യ ദിനങ്ങളിൽ സമരത്തെ പോലീസ് ബല പ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സമരം രൂക്ഷമാവുകയായിരുന്നു .ഇന്ന് മുതൽ കൂടുതൽ പ്രവർത്തകർ സമരത്തിൽ പങ്കെടുക്കാനായി എത്തുന്നുണ്ട് .