Kottayam

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു

 

പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ‘നഗര വനം’ പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളർത്തുക, മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക, പക്ഷികൾ, ചെറു ജീവികൾ എന്നിവയുടെ ആവാസ വ്യവസ്ഥ ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം നിർവഹിക്കുകയും പാലായുടെ ചരിത്രത്താളുകളിൽ എന്നും അനുസ്മരിക്കപ്പെടേണ്ട ഒരു ചുവടുവയ്പാണ് ഇതെന്ന് പ്രസ്താവിക്കുകയും ചെയ്തു. കേരളത്തിന്റെ IQ മാനും,ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ അജി. ആർ, മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ആന്റോ മാത്യു വും, ഡോ ജിനു ജോർജും പദ്ധതിയുടെ ആശയവും പ്രവർത്തനരേഖയും വിശദീകരിക്കുകയും ഉൾപ്പെടുത്തേണ്ട വിവിധ സസ്യജാലങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

വോളണ്ടിയർ സെക്രട്ടറിമാരായ ജെഫിൻ ജോജോ, കെർമിറ്റ് ഇവാൻ, മിത്ര സുരേഷ്, ഗായത്രി കെ പി, എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top