Kottayam

ഇന്ധന വില വില കുറവ് ആവശ്യപ്പെട്ട് എസ്.ഡി.റ്റി.യു. പ്രതിഷേധമാർച്ച് ഇന്ന്

ഈരാറ്റുപേട്ട – ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി ഡീസൽ – പെട്രോൾ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, കേന്ദ്ര സർക്കാറിൻ്റ് തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു ) ഈ രാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ അരുവിത്തുറ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

ഇന്ന് രാവിലെ പത്ത് മണിക്ക് മുട്ടം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ മാർച്ച് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കാസിം ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് കെ.കെ.പരിക്കൊച്ച് സെക്രട്ടറി അനീസ് ഓപ്റ്റിമ എന്നിവർ സംസാരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top