Kottayam

ലോകകപ്പിൽ നിന്ന് ബ്രസീലിന് പിന്നാലെ പോർച്ചുഗലും പുറത്ത്;മത്സരം അവസാനിച്ചതോടെ റൊണാള്‍ഡോ കുറച്ചുനേരം നിശ്ചലനായി മൈതാനത്ത് നിന്നു

ലോകകപ്പിൽ നിന്ന് ബ്രസീലിന് പിന്നാലെ പോർച്ചുഗലും പുറത്ത്.സ്പെയിനോട് (1-0) പരാജയപ്പെട്ടാണ് പോർച്ചുഗൽ പുറത്തായത്ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം.

രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ മെറീനോ ആണ് വിജയഗോൾ കണ്ടെത്തിയത്ഇതോടെ ക്വാർട്ടർ ഫൈനലിൽ എത്താതെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മടങ്ങി.

മത്സരം അവസാനിച്ചതോടെ റൊണാള്‍ഡോ കുറച്ചുനേരം നിശ്ചലനായി മൈതാനത്ത് നിന്നു. തന്റെ അവസാന ലോകകപ്പ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെട്ട അദ്ദേഹം, സ്‌പെയിനിന്റെ കൗമാര താരം ലാമിന്‍ യമാലിനെ കെട്ടിപ്പിടിച്ചാണ് ആശ്വാസം തേടിയത്. എതിര്‍ ടീം താരങ്ങള്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് വികാരനിര്‍ഭരനായ റൊണാള്‍ഡോ കരഞ്ഞുപോയത്. പിന്നീട് സ്വയം നിയന്ത്രിച്ച്‌, തലകുനിച്ച്‌ മൈതാനത്ത് നിന്നും കളം വിട്ട അദ്ദേഹം തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടു.

ഫുട്‌ബോളിന്റെ ഏറ്റവും വലിയ ഈ പുരസ്‌കാരം കൂടാതെയാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയില്‍ നിന്ന് പടിയിറങ്ങുന്നത്. ഒരു തലമുറയെ മുഴുവന്‍ ആവേശം കൊള്ളിച്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അവിസ്മരണീയമായ അന്ത്യമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top