Kerala

സിപിഐഎം തകരുമെന്ന് കരുതേണ്ട, അത് വല്ലാത്തൊരു പൂതിയാണ്: പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം തകരുമെന്ന് കരുതേണ്ടെന്നും അത് വല്ലാത്തൊരു പൂതിയാണെന്നും പറഞ്ഞാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

‘നിങ്ങളെ താങ്ങിനിര്‍ത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഞങ്ങളെ കൊത്തി വലിച്ചുകീറിയിട്ടുണ്ട് എന്നിട്ട് ഞങ്ങള്‍ തകര്‍ന്നിട്ടില്ല. അതിനെ എല്ലാം നേരിട്ട് കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഞങ്ങള്‍ ഇത് ആദ്യമായല്ല നേരിടുന്നത്.

അതുകൊണ്ട് ഞങ്ങള്‍ തകരുമെന്ന് കരുതേണ്ട. ഞാനോ ഞങ്ങളോ ഈ സ്ഥാനത്ത് പാടില്ലായെന്ന് ഞങ്ങളുടെ പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല’; എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. സിപിഐഎമ്മിലെ പ്രശ്നങ്ങൾ നിയമസഭയിൽ ആയുധമാക്കിയ മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. സിപിഐഎമ്മിൽ തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടെന്ന് വി ഡി സതീശൻ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ പ്രതികരിച്ചത്.

നിയമസഭ സമ്മേളനത്തിനിടെ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വിമർശനമുന്നയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top