Kerala

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ ചികിത്സയിലിരിക്കെ മരിച്ചു,ഭക്ഷ്യവിഷബാധ സംശയം

കോട്ടയം: പരിപ്പിലെ ‘തൊള്ളായിരം ഷാപ്പി’ല്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം.

ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്ത കുമരകം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുമരകം പള്ളിക്കോടംപറമ്പില്‍ ജ്യോതിഷാ(39)ണ് മരിച്ചത്. നാലുപേർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുഹൃത്തുക്കളായ ഏഴുപേര്‍ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്. ഷാപ്പില്‍ നിന്നും മീന്‍ കഴിച്ച അഞ്ചുപേര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.

അഖില്‍, സുജിത്ത്, നിഖില്‍, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top