വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മദ്യ ചട്ടങ്ങളില്‍ ഭേഗതി വരുത്തിയിരുന്നു.
0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മറ്റു ഉല്‍പ്പന്നങ്ങളെ ലോ ആല്‍ക്കഹോളിക് ബിവറേജ് എന്നൊരു പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ ഘടനയില്‍ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നികുതി നിരക്ക് കേരള പൊതുവില്‍പ്പന നികുതി നിയമം പ്രകാരം നിശ്ചയിക്കേണ്ടതുണ്ട്.
പത്തുശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നിരക്ക് 125 ശതമാനമായും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് 175 ശതമാനമായും ക്രമീകരിക്കുമെന്നും വി ഡി സതീശന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.