Kerala

 സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ., ഈരാറ്റുപേട്ടയിൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ വി.പി. നാസർ ഉദ്ഘാടനം ചെയ്തു 

ഈരാറ്റുപേട്ട :യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന സ്ത്രീകളുടെ സൌജന്യ കെ.എസ്.ആർ.ടി.സി യാത്രക്ക് ഈരാറ്റുപേട്ട ഡിപ്പോയിലും തുടക്കമായി. രാവിലെ ഡിപ്പോയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ പ്രിയദർശിനി സ്ത്രീ സൌജന്യ യാത്രാ പദ്ധതി ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ മോഹൻദാസ് കെ.ബി സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി,

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സതീശ് കുമാർ, കെ.എ. മുഹമ്മദ് ഹാഷിം, തോമസ് കുട്ടി, സാബു പ്ലാത്തോട്ടം, പി.എച്ച്. നൌഷാദ്, ഹസീബ് വെളിയത്ത്, ഷിയാസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

അനസ് നാസർ നന്ദി പറഞ്ഞു. നഗരസഭാ കൌൺസിലർമാരും വിവിധ രാഷ്ട്രീയ നേതാക്കളും തൊഴിലാളി സംഘടനാ പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.മലയോര മേഖലകളിലേക്കുൾപ്പെടെ 19 ബസ്സുകൾ 140 സർവീസുകളാണ് ഈരാറ്റുപേട്ടയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇത് സ്ത്രീ യാത്രക്കാർക്ക് വളയേറെ ഗുണപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top