Kerala

നിപ കണ്‍ട്രോള്‍ റൂമില്‍ അനുമതി നിഷേധിച്ച് ആരോഗ്യവകുപ്പ്; കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ കണ്‍ട്രോള്‍ റൂമില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ പ്രതിഷേധം.

മുന്‍കാലങ്ങളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ എന്തുകൊണ്ട് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ അനുവദിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച് കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരുന്നാണ് റിയാസ് പ്രതിഷേധിച്ചത്.

ഒടുവില്‍ നിപ കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചെങ്കിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top