Kerala

തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂര്‍: തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി. ഫോണിലൂടെയാണ് എംഎല്‍എയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ന് വൈകീട്ട് എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടന പരിപാടി അവസാനിക്കുന്ന ഘട്ടത്തിലാണ് എംഎല്‍എയുടെ ഫോണിലേക്ക് വിളി വന്നത്. ഈ യാത്ര അധികമുണ്ടാകില്ല പണി ജയിലില്‍ ഉള്ളവര്‍ നോക്കുമെന്ന് പറഞ്ഞ് വളരെ മോശമായ രീതിയിലാണ് സംസാരിച്ചതെന്ന് എംഎല്‍എ പറഞ്ഞു.

തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഗണ്‍മാനെ എംഎല്‍എ വിവരം അറിയിച്ചു. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ സുജിത് തിരുവമ്പാടി എന്നയാളുടെ നമ്പറില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പിന്നാലെ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ ഇരുവരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top