പാലാ നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി പ്രതികരിക്കുന്നു .നാളെ രാവിലെ 11 നു ബിജെപി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് മാർച്ച് നടത്തുന്നു .

ഭരണ മുന്നണിയിലെ വീതം വയ്പ്പിന്റെ ഭാഗമായി ഭരണം നടക്കുന്നില്ലെന്നും ഭരണ സ്തംഭനം മൂലം ജനങ്ങളുടെ ഒരു കാര്യവും ശ്രദ്ധിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നും ആരോപിച്ചാണ് ബിജെപി മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത് .

ബിജെപി യുടെ മുൻസിപ്പൽ ആഫീസ് മാർച്ച് നാളെ പാർട്ടി ആഫീസിൽ നിന്നും ആരംഭിച്ചു മുൻസിപ്പൽ ആഫീസ് പരിസരത്ത് സമാപിക്കുമ്പോൾ ബിജെപജില്ല സംസ്ഥാന നേതാക്കൾ സംസാരിക്കുന്നതാണ് .

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജോ സ്ഥാനാർഥി ഷോൺ ജോർജ് 35000 വോട്ട് നേടിയിരുന്നു .ആ മികവ് നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി .അതുകൊണ്ടു തന്നെ നാളത്തെ മാർച്ചും ശ്രദ്ധേയമാവും .