Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top