Kerala

വട്ടംപറമ്പ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ 50 വർഷങ്ങൾക്ക് ശേഷം അഷ്ടമംഗല ദേവ പ്രശ്നം :ഒഴുകിയെത്തിയത് നൂറു കണക്കിന് ഭക്തർ

ചെമ്പിളാവ് :വട്ടംപറമ്പ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ അൻപത് വർഷങ്ങൾക്കു നടന്ന  അഷ്ടമംഗല ദേവപ്രശ്‌നം ഭക്തി സാന്ദ്രമായി . . 2026 ജൂൺ 7 ഞായറാഴ്‌ച രാവിലെ 8.30 ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്‌ണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ദൈവജ്ഞൻ ശ്രീ. പാമ്പാക്കുട പുരുഷോത്തമൻ നായരുടെ നേതൃത്വത്തി ലാണ് ദേവപ്രശ്നം ആരംഭിച്ചത്.

ക്ഷേത്രത്തിലെ ദൈവ ചൈതന്യം വർദ്ധിപ്പിക്കുവാനും നാടിനും ഭക്തർക്കും ഐശ്വര്യം പ്രദാനം ചെയ്യാനും ഉതകുന്ന പരി ഹാരക്രിയകൾ നിർദ്ദേശിക്കുന്നതിനായി നടത്തുന്ന ദേവ പ്രശ്‌നചടങ്ങുകളിൽ ഒഴുകിയെത്തിയത് കുട്ടികളും സ്ത്രീകളും അടക്കം നൂറു കണക്കിന് ഭക്തരാണ് .

രാവിലെ ആരംഭിച്ച അഷ്ടമംഗല ദേവ പ്രശ്നം വൈകിട്ടോടെയാണ് സമാപിച്ചത് .നിർദ്ദേശിക്കപ്പെട്ട പരിഹാര ക്രിയകൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top