Kerala

പാലാ മിനി സിവിൽ സ്റ്റേഷൻ ജങ്ഷനിൽ ദിശാ ബോർഡില്ലാത്തതിനാൽ ദിശതെറ്റി പുറത്ത് നിന്നുള്ള വാഹനങ്ങൾ

പാലാ.സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് നാലും കൂടിയ കവലയില്‍ ദിശബോര്‍ഡ് ഇല്ലാത്തത്  കൊണ്ടു ദൂര ദിക്കുകളില്‍ എത്തൂന്ന ഡ്രൈവര്‍മാര്‍ തിരിഞ്ഞു പോക്കേണ്ട വഴി അറിയാതെ ബുദ്ധിമുട്ടുകയാണ് .നല്ല മഴ ഉള്ള സമയത്തൂ രാത്രിയില്‍ എത്തൂന്നവര്‍ക്കു വഴി ചോദിക്കുവാന്‍ ഒരാള്‍ പോലും സ്ഥലത്ത്  ഇല്ലാത്തതൂ മൂലം വാഹനത്തിന്‍റെ ഡ്രൈവര്‍മാര്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ട വരുകയാണ് .

മുന്‍പു ഉണ്ടായിരുന്ന ബോര്‍ഡ് വലിയ വാഹനം ഇടിച്ച്‌ തകർന്നിട്ട് രണ്ടു മാസങ്ങളായി .പ്രധാനപ്പെട്ട കവലയില്‍ റൗണ്ടാനയും ,ദിശബോര്‍ഡും തീര്‍ക്കണമെന്നു ആവശൃപ്പെട്ട്  പൗരാവകാശ സമിതിയും ,ആംആദ്മി പാര്‍ട്ടിയും ,ഒന്നര വര്‍ഷം മുമ്പു പരാതി നല്‍കിയിട്ടുണ്ട് . കുടാതെ പോലീസ് അധികാരികളും ഇതിനു സംബന്ധിച്ചു പരാതി ബന്ധപ്പെട്ട വകുപ്പില്‍ നല്‍കിയിട്ടുണ്ട്.

കോട്ടയം റൂട്ടില്‍ നിന്നും അരുണാപുരം ബൈപ്പാസ് കൂടി പുത്തന്‍പള്ളിക്കുന്നു വലിയ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളും ,കുടാതെ തൊടുപുഴ ,ഉഴവൂർ  ,രാമപുരം ,എന്നീ മൂന്നു റോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങളും ഇവിടെ എത്തി ആണ് തിരിഞ്ഞു പോകുന്നത് . വലിയയൊരു അപകടം സംഭവിച്ചു ദാരുണാന്തൃം കാണാന്‍ കാത്തിരിക്കാതെ അടിയന്തരമായ് റൗണ്ടാനയും ,ദിശ ബോര്‍ഡും തീര്‍ക്കുവാന്‍ വേണ്ട മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  പൗരാവകാശ സമിതി പ്രസിഡണ്ട്  ജോയി കളരിക്കല്‍ ആവശൃപ്പെട്ടു .അഡ്വ.സിറിയ്ക്ക ജെയിംസ് ,റ്റി.കെ.ശശിധരന്‍ ,എ.സി.മനോജ് ,കെ.എസ് .അജി ,പി.കെ.ജയമോന്‍ എന്നിവര്‍ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top