India

ജന്തര്‍മന്തറില്‍ സിജെപി പ്രതിഷേധത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പരസ്യ പ്രതിഷേധത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍.

ജന്തര്‍മന്തറില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിക്കുകയും പ്രതിഷേധക്കാരെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദേശ ഫണ്ട് കൊണ്ടാണ് സിജെപി പ്രവര്‍ത്തിക്കുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം,  നീറ്റ് ക്രമക്കേട് മൂലം അഞ്ച് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അഭിജീത്.

പാറ്റകൾ ആരെയും ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അഭിജീത്, മന്ത്രി രാജി വയ്ക്കുന്നത് വരെ വിശ്രമമില്ലെന്നും കൂട്ടിച്ചേർത്തു. നിരവധി സിജെപി പ്രവർത്തകരാണ് ജന്തർ മന്തറിൽ സംഘടിപ്പിച്ച ആദ്യ പൊതുപരിപാടിയിൽ തടിച്ചുകൂടിയത്. ‘ജയ് ഭീം’ വിളിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top