ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും. സംഘാടകരെ അസൗകര്യം അറിയിച്ചു.

വിശാല കെപിസിസി യോഗം നടക്കുന്നതിനാല്‍ എത്താന്‍ താമസിക്കും എന്നാണ് അറിയിച്ചത്. മന്ത്രിമാര്‍ അസൗകര്യം അറിയിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കി. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

അതേസമയം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ കൂടി നേതാക്കള്‍ അറിയിച്ചിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. വൈകിട്ട് നാല് മണിക്കുള്ള വന്ദേ ഭാരതത്തില്‍ എം ലിജുവും രമേശ് ചെന്നിത്തലയും ആലപ്പുഴയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.