Kerala

എംഡിഎംഎയുമായി രണ്ട് വിദ്യാ‌ർത്ഥികൾ പിടിയിൽ

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു വിദ്യാർത്ഥികൾ പിടിയിൽ.പോത്തൻകോട് നിന്നാണ് വിദ്യാർത്ഥികൾ പിടിയിലായത്.

എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി അജീഷ് (19) എന്നിവരെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.ഇരുവരും ബിരുദ വിദ്യാർത്ഥികളാണ്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ, വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 153.462 ഗ്രാം എംഡിഎംഎയുമായി താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദിനെ (40) പിടികൂടിയിരുന്നു. ഇയാൾ താമസിക്കുന്ന കെടി ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് രാസലഹരി കണ്ടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top