Kerala

ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി പിടിയിൽ. കർണാടക കൊപ്പ സ്വദേശി രാധ (49)യാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം.

കൊമ്പനാട് തെക്കുംപുറം സ്വദേശിനിയുടെ ബാ​ഗിൽ നിന്നു പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ ബാ​ഗാണ് യുവതി മോഷ്ടിച്ചത്. സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം. അയ്മുറിയിൽ നിന്നു പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ എഎസ്പി ഹർദിക് മീണ, ഇൻസ്പെക്ടർ ആർ അനിൽ കുമാർ എസ്ഐമാരായ പ്രവീൺ പ്രകാശ്, ടികെ അനിൽ, എഎസ്ഐ എജി രതി, സീനിയർ സിപിഒമാരായ രജിത് രാജൻ, എംബി ജയന്തി, സിപിഒ നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top