കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനരന്വേഷണം നടത്തണമെന്ന് കെഎസ്‌യു.

കരിങ്കൊടി പ്രതിഷേധത്തിനിടെ പ്രവർത്തകർ മുന്മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി എടുക്കണമെന്നാണ് കെഎസ്‌യു പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങൾക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും, അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടിയുടെ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട ജയിൽവാസം അനുഭവിച്ച കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അതുല്‍ എം സി പറഞ്ഞു.