Kerala

ലോക പരിസ്ഥിതി ദിനം ളാലം ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പുമായി ചേർന്ന് സംയുക്തമായി നടത്തപ്പെട്ടു

അന്തീനാട് : ലോക പരിസ്ഥിതി ദിനം ളാലം ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പുമായി ചേർന്ന് സംയുക്തമായി നടത്തപ്പെട്ടു. ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പ്രസിഡന്‍റ് അഡ്വ ജോസ് പ്ലാക്കൂട്ടം പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് ഷൈലജ രവീന്ദ്രൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ അലൻ കക്കാട്ടിൽ, ജനപ്രതിനിധികളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യു,സിസ്സി ജെയിംസ്,അൽഫോൻസ ജോസ്, ആൻസമ്മ അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ.സി, കൃഷി അസി. ഡയറക്ടർ ഡോ.ബിനി ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top