സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍.

കോടതികള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടുന്നുവെന്നതില്‍ സന്തോഷവും പ്രത്യാശയുമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഴിമതിപ്പണം വെളുപ്പിക്കല്‍ പ്രക്രിയയാണ് നടന്നതെന്ന് ആദ്യം മുതല്‍ തങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

സേവനം വാങ്ങാതെ കോടിക്കണക്കിന് രൂപയാണ് വീണയുടെ കമ്പനി വാങ്ങിയത്. ഇനിയെങ്കിലും സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രത്യാശിക്കുന്നതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.